Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buses In Thikkodi

Kozhikode

നി​ര്‍​ദേ​ശം വ​കവ​യ്ക്കാ​തെ ബ​സു​ക​ള്‍ തിക്കോടിയിൽ വീണ്ടും ബസ് യാ​ത്ര​ക്കാ​രെ ദേശീയപാതയിൽ ഇ​റ​ക്കി​വി​ട്ടു

കൊ​യി​ലാ​ണ്ടി: യാ​ത്ര​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളും വ​ക​വെ​ക്കാ​തെ തി​ക്കോ​ടി​യി​ല്‍ വീ​ണ്ടും സ്വ​കാ​ര്യ ബ​സ് യാ​ത്ര​ക്കാ​രെ ഹൈ​വെ​യി​ൽ ഇ​റ​ക്കി​വി​ട്ടു.

കോ​ഴി​ക്കോ​ട് നി​ന്ന് ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​ട​ന്ന​യി​ല്‍ ബ​സാ​ണ് ര​ണ്ട് സ്ത്രീ​ക​ളെ​യും പു​രു​ഷ​നെ​യും തി​ക്കോ​ടി ടൗ​ണി​ല്‍ ഹൈ​വെ​യി​ൽ ഇ​റ​ക്കി​യ​ത്.​ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്നും തി​ക്കോ​ടി​യി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​താ​യി​രു​ന്നു മൂ​ന്നു​പേ​രും. പൊ​രി​വെ​യി​ലി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ഇ​റ​ക്ക​വി​ട്ട​തോ​ടെ ഇ​വ​ര്‍ താ​ഴെ ഇ​റ​ങ്ങാ​ന്‍​ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്ന് തി​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ബ​സാ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ടി​വ​ന്നു.

ആ​റു​വ​രി​പ്പാ​ത​യി​ലെ സ​ര്‍​വി​സ് റോ​ഡി​ലെ സ്‌​റ്റോ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കി സ്റ്റേ​ജ് കാ​ര്യേ​ജ് ബ​സു​ക​ള്‍ സ​ര്‍​വി​സ് ന​ട​ത്ത​രു​തെ​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ക​ര്‍​ശ​ന​മാ​യി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. എ​ന്നി​ട്ടും തി​ക്കോ​ടി ഭാ​ഗ​ത്ത് ബ​സു​ക​ള്‍ സ്‌​റ്റോ​പ്പു​ക​ള്‍ ഒ​ഴി​വാ​ക്കി ഉ​യ​ര​പ്പാ​ത​യി​ലൂ​ടെ സ​ര്‍​വി​സ് ന​ട​ത്തു​ന്ന​ത് പ​തി​വാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത്ത​ര​ത്തി​ല്‍ യാ​ത്ര​ക്കാ​രെ ഹൈ​വേ​യി​ല്‍ ഇ​റ​ക്കി​വി​ടാ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധി​ക്കു​ക​യും ബ​സ് ഒ​രു കി​ലോ​മീ​റ്റ​റോ​ളം പി​ന്നോ​ട്ടെ​ടു​ത്ത് യാ​ത്ര​ക്കാ​രെ സ്‌​റ്റോ​പ്പി​ല്‍ ഇ​റ​ക്കേ​ണ്ടി​വ​രി​ക​യും ചെ​യ്തി​രു​ന്നു.

ആ​റു​വ​രി​പ്പാ​ത​യി​ല്‍ ഒ​രി​ട​ത്തും വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ടാ​നോ ആ​ളു​ക​ളെ ഇ​റ​ക്കാ​നോ അ​നു​മ​തി​യി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ള്‍ യാ​ത്ര​ക്കാ​രെ ഹൈ​വേ​യി​ല്‍ ഇ​റ​ക്കി​വി​ടു​ന്ന​ത്.​എ​ന്നാ​ൽ ഇ​ന്ന​ല​ത്തെ സം​ഭ​വ​ത്തി​ല്‍ പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.​
മു​ന്‍​പ് സ്ത്രീ ​യാ​ത്ര​ക്കാ​രി​യെ ഹൈ​വേ​യി​ല്‍ ഇ​റ​ക്കി വി​ട്ട സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ഏ​ഴാ​യി​രം രൂ​പ പി​ഴ അ​ട​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up